പ്രണയം... കാമം..

അത്രമേൽ ആഴത്തിൽ നിന്റെ ഓർമ്മകൾ  എന്നെ വലിഞ്ഞു മുറുകുമ്പോഴും നിന്റെ   പ്രണയം നൽകിയ  നീറുന്ന ആദ്യ ചുംബനങ്ങൾ  ആയിരുന്നു വീണ്ടും എന്നെ നിന്നോടായ് അടുപ്പിച്ചിരുന്നത്.

എന്നാൽ നീ എന്നിൽ കണ്ടിരുന്നത് വെറും കാമം മാത്രമായിരുന്നോ? 

**************

മറുപുറം മൗനം..... 

*************

എന്റെ അധരങ്ങളെ നീ കീഴ്പ്പെടുത്തിയപ്പോഴും, എന്റെ കരിമഷി കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോഴും , ഞാൻ നിന്നെ ഭയപ്പെട്ടിരുന്നില്ല,

നിന്നോട് ഒരിക്കൽ പോലും പരാതിപെട്ടില്ല, 

നിനക്ക് എന്നോടുള്ള പ്രണയം ആയിരുന്നു നമ്മളെ തമ്മിൽ അടുപ്പിച്ചത് എന്ന് ഞാൻ വിശ്വസിച്ചു. ഇല്ലങ്കിൽ അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഏറെയും  ഇഷ്ടം.


എന്നാൽ ഒന്ന് ഞാൻ ചോദിച്ചോട്ടെ? 


പ്രണയം കാമം ...

************

ചോദ്യം പൂർണമായില്ല.


അതിന് മുന്നേ 


അവൻ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.
ചൂട് ചോരയുടെ രുചി അവളുടെ ചുണ്ടുകളിൽ പടർന്നു.. . 


************

എന്ത് വികാരമാണ് നമ്മളെ തമ്മിൽ അടുപ്പിച്ചത്, 

പ്രണയമാണോ? 

എന്നാൽ ഇതാണോ പ്രണയം? 

***********

വീണ്ടും മറുപുറം മൗനം നിറഞ്ഞിരുന്നു. 

***********

കാമമാണോ 

**************


ഒരുപാട് നേരത്തെ മൗനത്തിന് ശേഷം അവന്റെ വാക്കുകൾ  ശബ്‌ദിച്ചു. 

**********
കാമമോ.....? 

 പ്രണയത്തെ കാമമായി  നീ ഒരിക്കലും കാണരുത്, 
പ്രണയത്തിൽ കാമം ഇല്ല സ്നേഹം മാത്രേ  ഉണ്ടാവു...

***********

പിന്നെ എന്തിനാണ് നീ എന്നോട് ഇങ്ങനെ? 

അവളുടെ ചുണ്ടുകൾ ഇടറി.
കണ്ണ്പോളകളിൽ  നനവു പടർന്നു. 

**********
അറിയില്ല, 

ഒരുപക്ഷെ പ്രണയം ആയിരിക്കാം ഇല്ലെങ്കിൽ  നീ പറഞ്ഞത് പോലെ കാമം ആയിരിക്കാം,  നിന്റെ ശരീരത്തോട് തോന്നിയാ ഒരു ഇഷ്ട്ടം മാത്രം.

***********************

അവൻ തുടർന്നു... 

ഉത്തരം പൂർണമായില്ലെന്ന്  എനിക്ക് അറിയാം.....

എന്നാലും ഒന്ന് മാത്രം ഞാൻ നിന്നോടായ്   പറയാം, 

സ്നേഹിച്ചിരുന്നു ഒരുപാട്... 

ആ സ്നേഹം കാമമായ് നിനക്ക് തോന്നിയേക്കാം, 

എന്നാലും സ്നേഹിച്ചിരുന്നു നിന്നെ ഞാൻ... 

***************

വാക്കുകൾ പോലും നിച്ഛലമായ നിമിഷം... 

***************

പുറത്ത് ആർത്ത് ഇരമ്പുന്ന മഴ തോരാതെ പെയ്തൊഴിയുന്നു... 

***************

അവൾ വാക്കുകൾക്കായ് പരതികൊണ്ടിരുന്നു. 

*********

എന്നാൽ ആ സമയം, 

മറുപടിക്കായ് പോലും കാത്തു നിൽക്കാതെ അവൻ തോരാതെ പെയ്യുന്ന മഴക്ക് എതിരായി നടന്നകന്നിരുന്നു. 

***************

വീണ്ടും  ഇരുട്ട് നിറഞ്ഞ മുറിയിൽ അവൾ മാത്രമായ് 

മൗനം കൂട്ടിനും.. 
.
.
.
Writter

Comments

Popular posts from this blog

ONLINE PROMOTER