അത്രമേൽ ആഴത്തിൽ നിന്റെ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുകുമ്പോഴും നിന്റെ പ്രണയം നൽകിയ നീറുന്ന ആദ്യ ചുംബനങ്ങൾ ആയിരുന്നു വീണ്ടും എന്നെ നിന്നോടായ് അടുപ്പിച്ചിരുന്നത്. എന്നാൽ നീ എന്നിൽ കണ്ടിരുന്നത് വെറും കാമം മാത്രമായിരുന്നോ? ************** മറുപുറം മൗനം..... ************* എന്റെ അധരങ്ങളെ നീ കീഴ്പ്പെടുത്തിയപ്പോഴും, എന്റെ കരിമഷി കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോഴും , ഞാൻ നിന്നെ ഭയപ്പെട്ടിരുന്നില്ല, നിന്നോട് ഒരിക്കൽ പോലും പരാതിപെട്ടില്ല, നിനക്ക് എന്നോടുള്ള പ്രണയം ആയിരുന്നു നമ്മളെ തമ്മിൽ അടുപ്പിച്ചത് എന്ന് ഞാൻ വിശ്വസിച്ചു. ഇല്ലങ്കിൽ അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഏറെയും ഇഷ്ടം. എന്നാൽ ഒന്ന് ഞാൻ ചോദിച്ചോട്ടെ? പ്രണയം കാമം ... ************ ചോദ്യം പൂർണമായില്ല. അതിന് മുന്നേ അവൻ അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു. ചൂട് ചോരയുടെ രുചി അവളുടെ ചുണ്ടുകളിൽ പടർന്നു.. . ************ എന്ത് വികാരമാണ് നമ്മളെ തമ്മിൽ അടുപ്പിച്ചത്, പ്രണയമാണോ? എന്നാൽ ഇതാണോ പ്രണയം? *********** വീണ്ടും മറുപുറം മൗനം നിറഞ്ഞിരുന്നു. *********** കാമമാണോ ************** ഒരുപാട് നേരത്തെ മൗനത്തിന് ശേഷം അവന്റെ വാക്കുകൾ ശബ്ദിച്ചു. ***
Comments
Post a Comment